pinaayi-vijayan

തിരുവനന്തപുരം: നിർമ്മാണ പ്രവർത്തനങ്ങൾക്കും കാർഷിക ജോലികൾക്കുമായി പ്രാദേശിക തലത്തിൽ ലേബർ ബാങ്ക് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

പ്രതിവാരസംവാദപരിപാടിയായ നാംമുന്നോട്ടിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

പ്രാദേശികതലത്തിൽ ജോലിക്ക് ആളെ കിട്ടാത്ത പ്രശ്നം പരിഹരിക്കാൻ നടപടികളെടുക്കും. കൃഷി വിപുലമാക്കാൻ തോട്ടങ്ങളുടെ അടിസ്ഥാന സ്വഭാവം നിലനിറുത്തി ഫലവൃക്ഷങ്ങൾ കൃഷി ചെയ്യുന്നതിന് ബന്ധപ്പെട്ട നിയമത്തിൽ മാറ്റം വരുത്തുമെന്നും കാർഷിക മേഖലയിൽ ഒാൺലൈൻ വിപണനം പ്രയോജനപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.പഞ്ചായത്തുകളിലെല്ലാം പശുഫാമുകൾ ആരംഭിക്കും.

കേരള കാർഷിക സർവകലാശാല എക്സ്റ്റൻഷൻ ഡയറക്ടർ ഡോ. ജിജു പി. അലക്സ്, ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. രാജീവ്, അസോസിയേഷൻ ഒഫ് പ്ലാന്റേഴ്സ് കേരള ജനറൽ സെക്രട്ടറി ബി. അജിത്, സിനിമാനടനും കർഷകനുമായ കൃഷ്ണപ്രസാദ്, ഉത്പന്നങ്ങളുടെ വിപണനത്തിന് കർഷകരെ സഹായിക്കുന്ന സ്ത്രീകളുടെ കൂട്ടായ്മയുടെ പ്രതിനിധി ദിവ്യ തോമസ് എന്നിവരും സംവാദത്തിൽ പങ്കെടുത്തു.