cpi

പാറശാല: ഇന്ധന വില വർദ്ധനവിനെതിരെ മര്യാപുരം പോസ്റ്റോഫീസിന് മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. സി.പി.ഐ മര്യാപുരം ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമരം എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് എ.എസ്. ആനന്ദ് കുമാർ ഉദ്ഘാടനം ചെയ്‌തു. ബ്രാഞ്ച് സെക്രട്ടറി ഇ. മാധവൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ബി.കെ.എം.യു ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി തച്ചക്കുടി ഷാജി, ബ്രാഞ്ച് അസിസ്റ്റന്റ് സെക്രട്ടറി എൻ. ശശി വൈദ്യൻ, ജീജ തച്ചക്കുടി, ജോൺ തുടങ്ങിയവർ സംസാരിച്ചു.