covid

തിരുവനന്തപുരം : കൊവിഡ് വ്യാപനം രൂക്ഷമായാൽ ജില്ലതിരിച്ച് ലോക്ക് ഡൗൺ നടപ്പാക്കാൻ സർക്കാർ ആലോചിക്കുന്നു. നിലവിലെ സ്ഥിതി ഗുരുതരമല്ലെങ്കിലും ഏതുനിമിഷവും വ്യാപനം വർദ്ധിക്കാമെന്ന് വിദഗ്ദ്ധർ പറയുന്നു.

രോഗബാധിതർ കൂടിവരുന്ന പശ്ചാത്തലത്തിൽ

തലസ്ഥാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കി. സെക്രട്ടേറിയറ്റിന് മുന്നിൽ ഉൾപ്പെടെ നഗരത്തിലെ പ്രതിഷേധ സമരങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തും

അനാവശ്യയാത്രകളും ആൾക്കൂട്ടവും ഒരുതരത്തിലും അനുവദിക്കില്ല. നഗരത്തിൽ മണക്കാട് ഐരാണിമുട്ടം പ്രദേശത്തും, ഗ്രാമീണ മേഖലയിൽ കാട്ടാക്കടയിലുമാണ് കണ്ടെയിൻമെന്റ് സോണുകൾ.

സമ്പർക്കത്തിലൂടെ രോഗവ്യാപനം ഉണ്ടായിക്കഴിഞ്ഞാൽ ആ പ്രദേശം ഇപ്പോൾ കണ്ടയിൻമെന്റ് സോണാകും.

രോഗിയുടെ വീട് ഉൾപ്പെടുന്ന വാർഡ്, ഡിവിഷൻ എന്നിവ കേന്ദ്രീകരിച്ചാണ് കണ്ടയിൻമെന്റ് സോണാക്കുക.

ഓരോ ജില്ലയിലും കണ്ടയിൻമെന്റ് സോണുകളുടെ എണ്ണം കൂടുന്നത് അനുസരിച്ചാകും ജില്ലാ ലോക്ക് ഡൗൺ നടപ്പാക്കുക.

രോഗ വ്യാപനം വർദ്ധിച്ചതോടെ ബ്രേക്ക് ദ ചെയിൻ മാർഗനിർദേശങ്ങൾ കർശനമാക്കാൻ നടപടി തുടങ്ങി. ലോക്ക് ഡൗൺ ഇളവുകൾ വന്നതിന് പിന്നാലെ സർക്കാർ ഓഫീസുകളിൽ എല്ലാ ജീവനക്കാരും എത്താൻ നിർദേശം നൽകിയെങ്കിലും ഒരാഴ്‌ച പിന്നിട്ടതോടെ അത് പിൻവലിച്ചു. സർക്കാർ ഓഫീസുകളിൽ ഒരാൾക്ക് രോഗബാധയുണ്ടായാൽ ഓഫീസ് പ്രവർത്തനം താത്കാലികമായി നിറുത്തിവയ്ക്കേണ്ടിവരും. ഇത് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുമെന്നതിനാലാണ് എല്ലാവരും ഒരേസമയം വേണ്ടെന്ന് തീരുമാനിച്ചത്.

സമൂഹവ്യാപനം തടയാം

മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഫലപ്രദമാണെങ്കിലും സമൂഹവ്യാപനം ഉണ്ടായിട്ടുണ്ടെന്ന് ആരോഗ്യവിദഗ്ദ്ധർ പറയുന്നു. ഉറവിടം കണ്ടെത്താനാകാത്ത കേസുകൾ സമൂഹവ്യാപനമാണ്.

എന്നാൽ സംസ്ഥാനത്ത് ആകെയുണ്ടായ കൊവിഡ് ബാധിതരുമായി താരതമ്യപ്പെടുത്തുമ്പോൾ ഉറവിടം അറിയാത്ത കേസുകൾ കുറവാണ്. വിദേശത്തും അന്യസംസ്ഥാനങ്ങളിലും നിന്നെത്തുവർക്ക് മാത്രമാണ് രോഗമെന്നുള്ള ധാരണയിൽ എല്ലാവരും നിയന്ത്രണങ്ങൾ ലംഘിച്ചാൽ സ്ഥിതി ഗുരുതരമാകുമെന്നും വിദഗ്ദ്ധർ പറയുന്നു.

കേ​ര​ള​ത്തി​ൽ​ ​കൊ​വി​ഡ് ​പ്ര​തി​രോ​ധം
പാ​ളി​:​ ​കെ.​ ​സു​രേ​ന്ദ്രൻ

കോ​ഴി​ക്കോ​ട്:​ ​സം​സ്ഥാ​ന​ത്ത് ​കൊ​വി​ഡ് ​പ്ര​തി​രോ​ധം​ ​പാ​ളി​പ്പോ​യെ​ന്ന് ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​കെ.​സു​രേ​ന്ദ്ര​ൻ​ ​പ​റ​ഞ്ഞു.
രോ​ഗി​ക​ളെ​ ​ആ​രും​ ​തി​രി​ഞ്ഞു​ ​നോ​ക്കാ​നി​ല്ലാ​ത്ത​ ​അ​വ​സ്ഥ​യാ​ണ്.​ ​അ​തി​ന് ​പ്ര​ക​ട​മാ​യ​ ​തെ​ളി​വാ​ണ് ​കൊ​വി​ഡ് ​ബാ​ധി​ച്ച് ​മ​രി​ക്കാ​നി​ട​യാ​യ​ ​ക​ണ്ണൂ​ർ​ ​മ​ട്ട​ന്നൂ​രി​ലെ​ ​എ​ക്‌​സൈ​സ് ​ഡ്രൈ​വ​ർ​ ​സു​നി​ലി​ന്റെ​ ​ശ​ബ്ദ​സ​ന്ദേ​ശ​മെ​ന്ന് ​അ​ദ്ദേ​ഹം​ ​ആ​രോ​പി​ച്ചു.
ത​നി​ക്ക് ​മ​തി​യാ​യ​ ​ചി​കി​ത്സ​യും​ ​പ​രി​ച​ര​ണ​വും​ ​ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് ​സു​നി​ൽ​ ​സ​ഹോ​ദ​ര​ൻ​ ​സു​മേ​ഷി​ന് ​അ​യ​ച്ച​ ​ശ​ബ്ദ​സ​ന്ദേ​ശ​ത്തി​ലു​ണ്ട്.​ ​പാ​ല​ക്കാ​ട്ടെ​ ​പ​ല​ ​രോ​ഗി​ക​ളും​ ​ത​ങ്ങ​ൾ​ക്ക് ​പ​രി​ച​ര​ണം​ ​ല​ഭി​ക്കു​ന്നി​ല്ലെ​ന്നു​ ​സാ​മൂ​ഹ്യ​മാ​ദ്ധ്യ​മ​ങ്ങ​ളി​ലൂ​ടെ​ ​പ​രാ​തി​ ​ഉ​യ​ർ​ത്തി​യി​രു​ന്നു.
പ്ര​വാ​സി​ ​മ​ല​യാ​ളി​ക​ളോ​ട് ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​ക​ടു​ത്ത​ ​ദ്രോ​ഹ​മാ​ണ് ​കാ​ണി​ക്കു​ന്ന​ത്.​ ​നോ​ർ​ക്ക​ ​അ​വ​ർ​ക്കാ​യി​ ​ഒ​ന്നും​ ​ചെ​യ്തി​ട്ടി​ല്ല.​ ​വ​ന്ദേ​ ​ഭാ​ര​ത് ​മി​ഷ​ൻ​ ​മു​ഖേ​ന​ ​കൂ​ടു​ത​ൽ​ ​മ​ല​യാ​ളി​ക​ളെ​ ​നാ​ട്ടി​ലെ​ത്തി​ക്കാ​ൻ​ ​സം​സ്ഥാ​നം​ ​ത​യ്യാ​റാ​വ​ണം.