mn

വർക്കല: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ചെമ്മരുതി ഗ്രാമപഞ്ചായത്തിൽ തരിശായി കിടന്ന ഭൂമിയിൽ കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ തിരു. നോർത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പനയറയിൽ മരച്ചീനിയും,​ ചോളവും കൃഷി ഇറക്കി. അഡ്വ. വി. ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എച്ച്. സലിം,​ അസോസിയേഷൻ നേതാക്കളായ മണിവർണ്ണൻ, ശ്രീകുമാർ,​ സുപിൻ, സജീന്ദ്രബാബു, സുനിൽകുമാർ കെ.പി, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ അരുണ എസ്.ലാൽ,​ അരവിന്ദൻ,​ ജി.എസ്. സുനിൽ, സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.