ആര്യനാട്: ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ച് സി.പി.ഐ ആര്യനാട് ലോക്കൽ കമ്മിറ്റിയിലെ 16 ബ്രാഞ്ച് കേന്ദ്രങ്ങളിൽ ധർണ സംഘടിപ്പിച്ചു. ആര്യനാട് നടന്ന ധർണ അരുവിക്കര മണ്ഡലം സെക്രട്ടറി എം.എസ്. റഷീദ് ഉദ്ഘാടനം ചെയ്തു. ആര്യനാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി ഈഞ്ചപ്പുരി സന്തു അദ്ധ്യക്ഷത വഹിച്ചു. വിവിധ ബ്രാഞ്ചുകളിൽ നടന്ന ധർണ ഈഞ്ചപ്പുരി സന്തു, ഇറവൂർ പ്രവീൺ, കെ. ഹരിസുതൻ, സിന്ധു ടീച്ചർ, എ.സുകുമാരൻ, ആര്യനാട് ദേവദാസൻ, കെ.വി. പ്രമോദ്, എ.ഐ.വൈ.എഫ് ലോക്കൽ സെക്രട്ടറി കൊക്കോട്ടേല വിപിൻ, മുരളീധരൻ പിള്ള, എ. ബാബു, എൻ. അമ്പിളി കുമാരി, എസ്. അനിൽ കുമാർ, ചൂഴ സന്തോഷ്‌ കുമാർ, മഹിളാ സംഘം നേതാവ് ഷേർലി രാജ് തുടങ്ങിയവർ ഉദ്ഘാടനം ചെയ്‌തു.