പാറശാല: ഇന്ധന വില വർദ്ധനയ്‌ക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പാറശാല ടൗണിൽ തള്ളുവണ്ടി സമരം നടത്തി. പാറശാല പഞ്ചായത്ത് ഓഫീസ് ജംഗ്‌ഷനിൽ നിന്നും ആരംഭിച്ച പ്രകടനം ഗാന്ധി പാർക്ക് ജംഗ്‌ഷനിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗം എ.ടി. ജോർജ് ഉദ്ഘാടനം ചെയ്‌തു. കെ.പി.സി.സി സെക്രട്ടറി ആർ. വത്സലൻ, ഡി.സി.സി ജനറൽ സെക്രട്ടറി കൊറ്റാമം വിനോദ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കൊല്ലിയോട് സത്യനേശൻ, ഡി.സി.സി അംഗം അഡ്വ. ജോൺ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ബ്രാഹ്മിൻ ചന്ദ്രൻ, പ്രവർത്തകരായ ശ്യാം, സുജിത്, അച്ചു, എൻ.എസ്. ബിജു, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി വിക്ടർ സാമുവേൽ തുടങ്ങിയവർ പങ്കെടുത്തു.