ആര്യനാട്: മീനാങ്കൽ ട്രൈബൽ ഹൈസ്‌കൂളിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി വനംവകുപ്പും വനസംരക്ഷണ സമിതിയും ചേർന്ന് നൽകുന്ന ടിവി പരുത്തിപ്പള്ളി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ഷാജി ജോസ് സ്‌കൂൾ അധികൃതർക്ക് കൈമാറി. പി.ടി.എ പ്രസിഡന്റ് വിജേഷ് അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപിക പി. മായ, എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ, സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി പുറത്തിപാറ സജീവ്, വി. ബിനുകുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സന്തോഷ്, വിനീത, ബാബുരാജ്, പി.ടി.എ അംഗങ്ങളായ ബിജു, സതീശൻ, സുനിൽകുമാർ, ലെനിൻ എന്നിവർ സംസാരിച്ചു.