yoga

തിരുവനന്തപുരം: സംസ്ഥാനത്ത് അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു. വിവിധ സംഘടനയുടെയും ക്ലബുകളുടെയും നേതൃത്വത്തിൽ ദിനാചരണവും യോഗാക്ലാസും നടത്തി. കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ആൾക്കൂട്ടമില്ലാതെ ലളിതമായായിരുന്നു ദിനാചരണം. ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴിയും യോഗാപരിശീലനങ്ങൾ നടന്നു. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ അടക്കമുള്ളവർ ദിനാചരണത്തിൽ പങ്കാളികളായി.