covid-19

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ 133 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിരക്കാണിത്. ശനിയാഴ്‌ച 127 പേരും വെള്ളിയാഴ്‌ച 118 പേരുമാണ് രോഗബാധിതരായത്.

ഇന്നലെ ഒൻപത് പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചെന്ന് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. ഇടുക്കിയിലും തൃശൂരിലും മൂന്നു പേർക്ക് വീതവും പാലക്കാട്ട് രണ്ട് പേർക്കും എറണാകുളത്ത് ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇടുക്കിയിലെ ഒരു ആരോഗ്യ പ്രവർത്തകയ്ക്കും രോഗം ബാധിച്ചിട്ടുണ്ട്. ഇന്നലെ രോഗബാധിതരായവരിൽ 80 പേർ വിദേശത്ത് നിന്നും 43പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 93 പേർ ഇന്നലെ രോഗമുക്തരായി.

ആകെ രോഗികൾ 3172

ചികിത്സയിലുള്ളവർ 1492

രോഗമുക്തർ 1659

മരണം 21