തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് വിക്ടേഴ്സ് ചാനൽ വഴി ആരംഭിച്ച മൂന്നാംഘട്ട ഓൺലൈൻ ക്ലാസുകൾ ഇന്ന് മുതൽ ആരംഭിക്കും. ഇന്ന് മുതൽ കൂടുതൽ വിഷയങ്ങളിൽ ക്ലാസുകളുണ്ടാകും. ആദ്യഘട്ടത്തിൽ സംപ്രേഷണം ചെയ്ത ക്ലാസുകളുടെ പുനഃസംപ്രേഷണമായിരുന്നു രണ്ടാം ഘട്ടത്തിൽ നടന്നത്.
കൊവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസിനായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ സൗകര്യങ്ങളിൽ തൃപ്തി അറിയിച്ച ഹൈക്കോടതി ഓൺലൈൻ ക്ലാസുകളുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും തീർപ്പാക്കി.
89 കുട്ടികൾക്കാണ് ഇനി സൗകര്യങ്ങളൊരുക്കാനുള്ളതെന്നാണ് സംസ്ഥാനസർക്കാർ കോടതിയെ അറിയിച്ചിരിക്കുന്നത്. ഇവരിൽ ഭൂരിഭാഗവും വിദൂര ആദിവാസി മേഖലകളിൽ നിന്നുള്ളവരാണ്. ഇവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഉടൻ എത്തിക്കും. ഓൺലൈൻ ക്ലാസുകൾ റെക്കോർഡ് ചെയ്തും നൽകും. ഓൺലൈൻ ക്ലാസിന്റെ വിവിധ പ്രശ്നങ്ങൾ പരിഹരിച്ച് എല്ലാ നിലവാരത്തിലുമുള്ള കുട്ടികളെ ആകർഷിക്കുന്ന രീതിയിൽ പഠനരീതി പരിഷ്കരിക്കാനും വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നുണ്ട്.
ഇന്നത്തെ ടൈംടേബിൽ
പ്ലസ് ടു: രാവിലെ 8.30ന് അക്കൗണ്ടൻസി, 9ന് കെമിസ്ട്രി, 9.30ന് ഇംഗ്ലീഷ്, 10ന് സോഷ്യോളജി
10ാം ക്ലാസ്: 11ന് ഗണിതം, 11.30ന് ഫിസിക്സ്, 12 ന് ഉറുദു
ഒന്നാം ക്ലാസ്: 10.30ന് മലയാളം
രണ്ടാം ക്ലാസ്: 12.30ന് ഗണിതം
മൂന്നാം ക്ലാസ്: ഒരു മണിക്ക് മലയാളം
നാലാം ക്ലാസ്: 1.30ന് ഗണിതം
അഞ്ചാം ക്ലാസ്: 2ന് മലയാളം
ആറാം ക്ലാസ്: 2.30ന് ഇംഗ്ലീഷ്
ഏഴാം ക്ലാസ്: 3ന് മലയാളം
എട്ടാം ക്ലാസ്: വൈകിട്ട് 3.30ന് മലയാളം, 4 ന് സാമൂഹ്യശാസ്ത്രം
ഒൻപതാം ക്ലാസ്: വൈകിട്ട് 4.30ന് കെമിസ്ട്രി, 5ന് ഗണിതം