1

പൂവാർ: സി.പി.ഐ കുളത്തൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുളത്തൂർ ഗ്രാമപഞ്ചായത്തിലെ വെങ്കടമ്പ് വാർഡിൽ മരച്ചീനി കൃഷി ആരംഭിച്ചു. വാർഡ് മെമ്പർ ജി. ജോസഫിന്റെ നേതൃത്വത്തിൽ പി.കെ. മോഹനൻ, വർഗീസ് എന്നിവരുടെ പുരയിടങ്ങളിലാണ് കൃഷി ആരംഭിച്ചത്. എൽ.സി സെക്രട്ടറി ആറ്റുപുറം സജി ഉദ്ഘാടനം നിർവഹിച്ചു. സി. പ്രേംകുമാർ, സബീഷ് സനൽ, ചെല്ല ദ്വരരാജ്, വർഗീസ്, സുകുമാരൻ തുടങ്ങിയവർ പങ്കെടുത്തു.