vahanapakadam

കല്ലമ്പലം: ദേശീയപാതയിൽ കടുവാപള്ളിക്ക് സമീപം നിയന്ത്രണംവിട്ട കാർ നിറുത്തിയിട്ടിരുന്ന കാറിൽ ഇടിച്ചുകയറി. കുളത്തൂർ ആറ്റിപ്ര തുമ്പോട് വിളാകം വീട്ടിൽ സുരേഷ് കുമാറും (52) കുടുംബവും സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. ആറ്റിങ്ങലിൽ നിന്നും കൊല്ലത്തേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണംവിട്ട് ദേശീയപാതയിലെ ഡിവൈഡറിൽ ഇടിച്ചശേഷം നിറുത്തിയിട്ടിരുന്ന കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മറ്റൊരു കാറിനും കേടുപാടുണ്ടായി. ആർക്കും പരിക്കില്ല. കല്ലമ്പലം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.