പാറശാല: പ്ലാമൂട്ടുക്കട ഷാപ്പ് മുക്ക് ജംഗ്‌ഷന്‌ സമീപത്ത് കൂടെ കടന്ന് പോകുന്ന ബൈപ്പാസ് റോഡിൽ സാമൂഹ്യ വിരുദ്ധരുടെ ശല്യം രൂക്ഷമായതായി നാട്ടുകാരുടെ പരാതി.നിർമ്മാണ പ്രവർത്തനങ്ങൾ നടന്ന് വരുന്ന റോഡ് സന്ധ്യ കഴിഞ്ഞാൽ സാമൂഹ്യ വിരുദ്ധരുടെയും മദ്യപാനികളുടെയും താവളമായി മാറുന്നത് സമീപവാസികളായ നാട്ടുകാർക്ക് ഭീഷണിയായി മാറിയിട്ടുണ്ട്. പ്രദേശവാസികളല്ലാത്തവരും വിദൂരങ്ങളിൽ നിന്നും എത്തുന്നവരും ബൈപ്പാസ് റോഡുകൾ കൈയടക്കി മദ്യപാനവും മറ്റ് പ്രവർത്തനങ്ങളും നടത്തുന്നതിനെതിരെ നിയമപാലകരുടെ ശ്രദ്ധ പതിയണമെന്നും അടിയന്തര നടപടികൾ സ്വീകരിക്കേണ്ടതുമാണെന്ന് നാട്ടുകാർ ഒന്നടങ്കം ആവശ്യപ്പെടുന്നു.