പൂവാർ: കാഞ്ഞിരംകുളം യുവജനസംഘം ലൈബ്രറിയിൽ വായനാ മാസാചരണം ആരംഭിച്ചു. ജൂലയ് 7 വരെ നടക്കുന്ന പരിപാടിയുടെ ഭാഗമായി വായനാ മത്സരവും പി.എൻ. പണിക്കർ അനുസ്‌മരണവും സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ജെ. ജോണി ഉദ്ഘാടനം നിർവഹിച്ചു. ലൈബ്രറി പ്രസിഡന്റ് എം.ആർ. രാജഗുരു ബാലിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ പുതിയ മെമ്പർഷിപ്പ് വിതരണവും നടന്നു. കരിച്ചൽ ഗോപാലകൃഷ്ണൻ, രാജു, ജെ.ടി. ജപസിംഗ് തുടങ്ങിയവർ സംസാരിച്ചു.