നെയ്യാറ്റിൻകര: നഗരസഭയിലെ പ്രഥമ ചെയർമാനും സ്റ്റേറ്റ് കോൺഗ്രസ് പ്രസിഡന്റുമായിരുന്ന എൻ.കെ. പത്മനാഭപിള്ളയുടെ അൻപത്തിയൊൻപതാം ചരമ വാർഷിക അനുസ്‌മരണ സമ്മേളനം നെയ്യാറ്റിൻകര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലുംമൂട് സ്വദേശാഭിമാനി പാർക്കിന് മുന്നിൽ നടന്നു. അദ്ദേഹത്തിന്റെ ചിത്രത്തിൽ പു‌ഷ്‌പാർച്ചന നടത്തി ഡി.സി.സി പ്രസി‌ന്റ് നെയ്യാറ്റിൻകര സനൽ ഉദ്ഘാടനം ചെയ്‌തു. ബ്ലോക്ക് പ്രസിഡന്റ് വെൺപകൽ അവനീന്ദ്രകുമാർ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ അഡ്വ.എം. മുഹിനുദീൻ, ആർ. സെൽവരാജ്, കെ.പി.സി.സി സെക്രട്ടറി ആർ. വത്സലൻ, അയിര സുരേന്ദ്രൻ, അഡ്വ.എസ്.കെ. അശോക് കുമാർ, അഡ്വ. പ്രാണ കുമാർ, ജോസ് ഫ്രാങ്ക്ളിൻ, അഡ്വ.ആർ. അജയകുമാർ, അഞ്ചുവന്നി മോഹനൻ, ആർ.ഒ. അരുൺ, എൻ. ശൈലേന്ദ്രകുമാർ, ആർ. പത്മകുമാർ, കെ.ആർ. മാധവൻകുട്ടി, അഡ്വ.പി.സി. പ്രതാപൻ, ടി. വിജയകുമാർ, നെയ്യാറ്റിൻകര ജയചന്ദ്രൻ, ടി. സുകുമാരൻ, ജയരാജ് തമ്പി തുടങ്ങിയവർ സംസാരിച്ചു.