കോവളം: രാഹുൽഗാന്ധിയുടെ ജന്മദിനം പ്രമാണിച്ച് കോൺഗ്രസ് കോട്ടുകാൽ ചപ്പാത്ത് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആരോഗ്യപ്രവർത്തകരെ അനുമോദിച്ചു. കോട്ടുകാൽ പി.എച്ച്.സിയിലെ ഡോ. ചിന്താമണി, സീനിയർ നഴ്സ് സൗമ്യ എന്നിവരെയാണ് അനുമോദിച്ചത്. കോട്ടുകാൽ.എ. ജയരാജൻ, വട്ടവിള വിജയകുമാർ, ഹൈസെന്റ് ലൂയിസ്, പുന്നക്കുളം ബിനു, സി.എസ്. ഹരിചന്ദ്രൻ, ചപ്പാത്ത് രാജൻ എന്നിവർ പങ്കെടുത്തു.