തിരുവനന്തപുരം: കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംസ്ഥാനത്ത് കെ മാറ്റ് പരീക്ഷ നടന്നു. 43 കേന്ദ്രങ്ങളിലായി 5700ഓളം വിദ്യാർത്ഥികളാണ് പരീക്ഷയ്ക്കെത്തിയത്. പരീക്ഷകൾ കണക്കിലെടുത്ത് ഞായറാഴ്ച ലോക്ക് ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചതിനാൽ വിദ്യാർത്ഥികൾക്ക് കാര്യമായ ബുദ്ധിമുട്ടുണ്ടായില്ല. എല്ലാ ജില്ലകളിലും പരീക്ഷാസെന്ററുകൾ ഒരുക്കിയിരുന്നു. പരീക്ഷാ കേന്ദ്രങ്ങളിലേക്ക് കെ.എസ്.ആർ.ടി.സിയുടെ പ്രത്യേക സർവീസുകളും ഏർപ്പെടുത്തിയിരുന്നു.
ഇന്ന് പഞ്ചവൽസര എൽ എൽ.എൽ.ബി പ്രവേശന പരീക്ഷ നടക്കും. 7072 പേർ പരീക്ഷയ്ക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹോട്ട്സ്പോട്ട് മേഖലകളിൽ നിന്നെത്തുന്നവർ സ്വയംമുൻകരുതലുകൾ സ്വീകരിക്കണമെന്ന് എൻട്രൻസ് കമ്മിഷണർ അറിയിച്ചു.