ramesh-chennithala

തിരുവനന്തപുരം: കേരളം കൊവിഡ് സമൂഹ വ്യാപനത്തിന്റെ വക്കിലെത്തിയത് പരിശോധന നടത്തുന്നതിൽ കാണിച്ച അലംഭാവം കാരണമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. 87 പേരുടെ രോഗഉറവിടം കണ്ടെത്താനായില്ല എന്നതിന്റെ അർത്ഥം തിരിച്ചറിയപ്പെടാത്ത കൊവിഡ് രോഗികൾ ഉണ്ടെന്നാണ്.

ഏറ്റവും കുറച്ച് കൊവിഡ് ടെസ്റ്റ് നടത്തുന്നത് കേരളമാണ്. ഒരു ലക്ഷംപേരെ അടിസ്ഥാനമാക്കിയാൽ 520 പേർക്ക് മാത്രമാണ് ടെസ്റ്റുകൾ നടത്തുന്നത്.

ക്വാറന്റൈനിൽ കഴിയുന്നവരുടെ വിവരങ്ങൾ സ്‌പ്രിൻക്ളറിന് നൽകി കോടികൾ തട്ടാനുള്ള ശ്രമത്തെ പ്രതിപക്ഷം തടഞ്ഞില്ലേ. പമ്പയിലെ 150 കോടിയുടെ മണൽ മറിച്ചുവിൽക്കാൻ ശ്രമിച്ചത് എന്തിനാണ്. ബെവ് ക്യൂ ആപ്പിന്റെ പേരിലും കോടികൾ തട്ടാനായിരുന്നു ശ്രമം. വൈദ്യുതി ചാർജിന്റെ പേരിൽ ജനങ്ങളെ കൊള്ളയടിക്കാൻ നോക്കിയില്ലേ. ഇതൊക്കെ തിരിച്ചറിയുന്ന ജനങ്ങൾക്ക് കൊവിഡിനെ രാഷട്രീയമായി ഉപയോഗിച്ചത് ആരാണെന്ന് മനസ്സിലാവുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.