കോവളം: എസ്.എഫ്.എെ സ്റ്റുഡന്റസ് ടിവി ചലഞ്ചിന്റെ ഭാഗമായി പയറ്റുവിള ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓൺലൈൻ പഠനത്തിന് വിദ്യാർത്ഥികൾക്ക് ടിവി നൽകി. എസ്.എഫ്.എെ സംസ്ഥാന കമ്മിറ്റി അംഗവും കേരള യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാനുമായ എ.ആർ. റിയാസ് ഉദ്‌ഘാടനം നിർവഹിച്ചു. സി.പി.എം കോവളം ഏരിയാ കമ്മിറ്റി അംഗങ്ങളായ എം.വി. മൻമോഹൻ, എസ്. മണിയൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറി സി. തങ്കരാജ്, എസ്.എഫ്.എെ ഏരിയാ സെക്രട്ടറി ചന്തു, ലോക്കൽ സെക്രട്ടറി മനു, ഉണ്ണിക്കുട്ടൻ, ഹരീഷ്, അഖിൽ, അനു എന്നിവർ പങ്കെടുത്തു.