വക്കം: മൈക്രോ ഫിനാൻസ് ജീവനക്കാരിക്ക് കൊവിഡ് സ്ഥിരികരിച്ചതോടെ വക്കം കടയ്ക്കാവൂർ മേഖലയിലെ പലരും ഭീതിയിൽ. പാരിപ്പള്ളിയിൽ പ്രവർത്തിക്കുന്ന സ്വകാര്യ മൈക്രോ ഫിനാൻസുകാരിക്കാണ് വ്യാഴാഴ്ച കൊവിഡ് സ്ഥിരീകരിക്കുകയും, പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തത്. ഇവരുമായി സമ്പർക്കത്തിലുണ്ടായിരുന്ന ഫീൽഡ് സ്റ്റാഫുകളും ക്വാറന്റൈനിൽ പോവുകയായിരുന്നു. എല്ലാ വ്യാഴാഴ്ച ദിവസങ്ങളിൽ ഇവരുടെ പല കളക്ഷൻ ഏജന്റുമാരും വക്കം ,കടയ്ക്കാവൂർ മേഖലയിലെ നിരവധി ആളുകളുമായി സമ്പർക്കത്തിലേർപ്പെട്ടിരുന്നു.