-trivandrum-corporation

തിരുവനന്തപുരം: കൊവിഡ് കാലത്ത് ഓഫീസ് പ്രവർത്തനങ്ങൾക്ക് മാതൃകയായി ഓൺലൈനായുള്ള മേയറുടെ പരാതി പരിഹാര സെല്ലിന്റെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലപ്പെടുത്തുന്നു. പരാതികൾക്ക് പുറമെ നഗരസഭയുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങൾക്കായുള്ള അപേക്ഷകളും ഇനി മുതൽ പരാതി പരിഹാര സെൽ വഴി സ്വീകരിക്കും. ഓഫീസുകളിലെല്ലാം കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിലാണിതെന്ന് മേയർ കെ. ശ്രീകുമാർ അറിയിച്ചു. ആളുകളുടെയും ഓഫീസ് ജീവനക്കാരുടെയും സുരക്ഷ ഉറപ്പുവരുത്താനും ഈ ക്രമീകരണത്തിലൂടെ കഴിയുമെന്നും മേയർ പറഞ്ഞു. സെല്ലിന്റെ വാട്സ്ആപ്പ് നമ്പരായ 8590036770ലേക്കോ Complaint.tmc@gmail.com എന്ന ഇ മെയിലേക്കോ, http://smarttvm.corporationoftrivandrum.in എന്ന വെബ്‌സൈറ്റിലേക്കോ, നഗരസഭാ മെയിൻ ഓഫീസിലുള്ള പരാതി പരിഹാര സെല്ലിന്റെ കൗണ്ടറിലോ പരാതികളും അപേക്ഷകളും സമർപ്പിക്കാം. രാവിലെ 9 മുതൽ വൈകിട്ട് 5 വരെ കാൾ സെന്ററും പ്രവർത്തിക്കും. അപേക്ഷകൾ സ്‌കാൻ ചെയ്‌ത് ഡോക്യുമെന്റായാണ് അയയ്ക്കേണ്ടത്.