ബാലരാമപുരം: അതിർത്തിയിലെ ആക്രമണത്തിൽ പ്രതിഷേധിച്ച് ചൈനയുടെ പതാക കത്തിച്ച് കോൺഗ്രസ്
പ്രതിഷേധിച്ചു. കാട്ടാക്കട ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി കൊടിനടയിൽ സംഘടിപ്പിച്ച യോഗം എ.ടി. ജോർജ്ജ് ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ വീരമൃത്യു വരിച്ച ധീരജവാന്മാർക്ക് ആദരാഞ്ജലി അർപ്പിച്ചു. കാട്ടാക്കട ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വണ്ടന്നൂർ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം ബി.എൻ. ശ്യാംകുമാർ, നേമം ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് അഡ്വ.എം. മണികണ്ഠൻ, പാറശാല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി കൊല്ലിയോട് സത്യനേശൻ, ഹാൻടെക്‌സ് മുൻ പ്രസിഡന്റ് പെരിങ്ങമ്മല വിജയൻ, പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മല്ലികാ വിജയൻ, വൈസ് പ്രസിഡന്റ് പള്ളിച്ചൽ സതീഷ്, ബ്ലോക്ക് മെമ്പർ എസ്. വീരേന്ദ്രകുമാർ, വടക്കേവിള ശശിധരൻ, ഊരൂട്ടമ്പലം വിജയൻ, പൂങ്കോട് സുനിൽ എന്നിവർ പങ്കെടുത്തു.