കല്ലമ്പലം: കിണറ്റിൽ വീണ വീട്ടമ്മയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി.പള്ളിക്കൽ പോരേടം ആലുംവിള വീട്ടിൽ സരസ്വതിഅമ്മ (63) യെയാണ് രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ദിവസം പുലർച്ചെ ഒരു മണിയോടെ ശബ്ദം കേട്ട് വീട്ടുകാർ നോക്കിയപ്പോഴാണ് ഇവർ കിണറ്റിൽ അകപ്പെട്ട വിവരം അറിഞ്ഞത്. വിവരമറിയിച്ചതിനെതുടർന്ന് ആറ്റിങ്ങൽ ഫയർസ്റ്റേഷനിൽ നിന്നെത്തിയ എ.എസ്.ടി.ഒ ജി.ആർ. ശശികുമാറിന്റെ നേതൃത്വത്തിൽ ഫയർമാൻമാരായ കെ.ബിനു, എസ്.രജീഷ്, സജിം, സുൽഫിക്കർ, വിപിൻ, ഷൈൻ, പ്രമോദ്, സുരേഷ് എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ പുറത്തെടുത്തത്. അവശനിലയിലായ സരസ്വതി അമ്മയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.