ബാലരാമപുരം: ജനതാദൾ ( എസ് )​ നെല്ലിമൂട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി രൂപീകരണ യോഗം ഡോ.എ. നീലലോഹിതദാസ് ഉദ്ഘാടനം ചെയ്‌തു. ജില്ലാ സെക്രട്ടറി വി. സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. നെല്ലിമൂട് പ്രഭാകരൻ,​ തെന്നൂർക്കോണം ബാബു,​ കരുംകുളം വിജയകുമാർ,​ ഡി.ആർ. സെലിൻ,​ അഡ്വ. ജമീലാപ്രകാശം എന്നിവർ സംസാരിച്ചു,​ ഭാരവാഹികളായി എസ്. മണിറാവു (ചെയർമാൻ)​,​ ജെ. കുഞ്ഞുകൃഷ്ണൻ (കൺവീനർ)​ എന്നിവരെ തിരഞ്ഞെടുത്തു.