cm

തിരുവനന്തപുരം: യോഗ മതേതരമായ വ്യായാമമുറയാണെന്നും ആയുർവേദവും യോഗയും ലോകത്തിന് ഭാരതം നൽകിയ സംഭാവനയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊവിഡിന്റെ പശ്ചാത്തലത്തിൽ ആന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ 'വീട്ടിലിരുന്ന് കുടുംബത്തോടൊപ്പം യോഗ' എന്ന പ്രമേയത്തെ ആസ്‌പദമാക്കി ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ സംഘടിപ്പിച്ച സംസ്ഥാന ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മന്ത്രി കെ.കെ ശൈലജ അദ്ധ്യക്ഷത വഹിച്ചു. വിവിധ ജില്ലാ കേന്ദ്രങ്ങളിൽ നിന്നായി മുന്നൂറോളം പേർ ഓൺലൈനിലൂടെ പങ്കെടുത്തു. ആയുഷ് വകുപ്പിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ യോഗ പ്രദർശനം നടത്തി. യോഗ ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഉപന്യാസ,യോഗ വീഡിയോ മത്സരങ്ങളുടെ ഫലപ്രഖ്യാപനവും നടന്നു.