ബാഗ്‌ദാദ് : ഇറാഖ് ഫുട്ബാളിലെ സൂപ്പർ താരമായിരുന്ന അഹമ്മദ് രാധി കൊവിഡിനെത്തുടർന്ന് നിര്യാതനായി. 56 വയസായിരുന്നു. ചികിത്സയ്ക്കായി ജോർദാനിലേക്ക് കൊണ്ടുപോകുന്നതിന് മണിക്കൂറുകൾക്ക് മുൻപായിരുന്നു മരണം. 1986 മെക്സിക്കോ ലോകകപ്പിൽ ബെൽജിയത്തിനെതിരെ ഇറാഖിന് വേണ്ടി ഗോൾ നേടിയ താരമാണ് രാധി. ലോകകപ്പിലെ ഇറാഖിന്റെ ഏക ഗോളും ഇതുതന്നെ.