lock

തിരുവനന്തപുരം: നഗരത്തിൽ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച കാലടി, ആറ്റുകാൽ, മണക്കാട്, ചിറമുക്ക്, ഐരാണിമുട്ടം എന്നിവിടങ്ങളിലേക്കുള്ള ഗതാഗതം നിയന്ത്രിക്കുന്നതിനായി ഇന്ന് മുതൽ അഞ്ചുറോഡുകൾ അടച്ചിടുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ ബൽറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു. കണ്ടെയ്‌ൻമെന്റ് സോണുകളിലേക്കുള്ള മറ്റുവഴികളായ മണക്കാട് ജംഗ്‌ഷൻ, ബണ്ട് റോഡ്, മണക്കാട് - കുലക്കട റോഡ്, മണക്കാട് - ആറ്റുകാൽ റോഡ്, മണക്കാട് വലിയപള്ളി ജംഗ്‌ഷൻ, ബണ്ട്റോഡ് - പടശേരി ഭാഗം, മരുതൂർക്കടവ് പാലം, കൊഞ്ചിറവിള ക്ഷേത്രം റോഡ്, കല്ലടിമുഖം പാലം, രാജീവ് ഗാന്ധി വായനശാല റോഡ്, കുര്യാത്തി അമ്മൻകോവിൽ ജംഗ്‌ഷൻ, കുര്യാത്തി ഡ്രൈവിംഗ് സ്‌കൂൾ ജംഗ്‌ഷൻ, കുര്യാത്തി എൽ.പി.എസ് റോഡ്, കാർത്തിക നഗർ റോഡ് 1,2, കരമന -കാലടി - തളിയിൽ റോഡ്, കാലടി സോമൻ നഗർ എന്നീ സ്ഥലങ്ങളിൽ പൊലീസ് ബാരിക്കേഡ് സ്ഥാപിച്ച് നിരീക്ഷണം നടത്തുകയാണ്. മെഡിക്കൽ സ്റ്റോറുകളും അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളൊഴികെ മറ്റൊരു സ്ഥാപനങ്ങളും പ്രവർത്തിക്കാൻ അനുവദിക്കില്ല. അത്യാവശ്യ ആശുപത്രി യാത്രകൾക്കായി അതിർത്തി പരിശോധന കേന്ദ്രങ്ങളായ മണക്കാട് - കുലക്കട റോഡ്, മണക്കാട് മഹാറാണി ജംഗ്‌ഷൻ, മരുതൂർകടവ് പാലം, കരമന - കാലടി - തളിയിൽ റോഡ് എന്നിവിടങ്ങളിലൂടെ മാത്രമേ യാത്ര അനുവദിക്കൂവെന്നും സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.

അടച്ചിടുന്ന റോഡുകൾ

------------------------------------

 അമ്പലത്തറ - കിഴക്കേകോട്ട

 മരുതൂർക്കടവ് - കാലടി

 ജഗതി -കിള്ളിപ്പാലം

 കൈതമുക്ക് - ചെട്ടികുളങ്ങര

 കുമരിചന്ത - അമ്പലത്തറ