ആറ്റിങ്ങൽ: കളിക്കുന്നതിനിടെ അലുമിനിയം കലത്തിൽ കുടുങ്ങിയ എട്ടു വയസുകാരനെ ഫയർഫോഴ്സ് രക്ഷിച്ചു. ഇളമ്പ കല്ലിൻമൂട് ആശാഭവനിൽ സാബുവിന്റെ മകൻ ദിൽരൂപിന്റെ കാൽമുട്ടു വരെ കലത്തിൽ കുടുങ്ങി പുറത്തെടുക്കാൻ കഴിയാത്ത നിലയിലായിരുന്നു. ആറ്റിങ്ങൽ ഫയർ സ്റ്റേഷനിലെ അസി. സ്റ്റേഷൻ ഓഫീസർ മനോഹരൻ പിള്ളയുടെ നേതൃത്വത്തിൽ അസി. സ്റ്റേഷൻ ഓഫീസർ സജിത് ലാൽ എസ്.ഡി, സീനിയർ ഓഫീസർമാരായ അനീഷ്.ജി, മനു വി.നായർ, ഷൈൻ ജോൺ, രാജ പോൽ എന്നിവർ കലം മുറിച്ചുമാറ്റി കുട്ടിയെ സുരക്ഷിതമായി പുറത്തെടുത്തു.