corona

തിരുവനന്തപുരം: കൊവിഡ് രോഗം ബാധിച്ചയാൾ ചികിത്സയ്ക്കെത്തിയ കടകംപള്ളി ആരോഗ്യ സബ്‌സെന്റർ അടച്ചുപൂട്ടി. കരിക്കകം സ്വദേശിയായ രോഗി ഇവിടെ എത്തിയിരുന്നതായി സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി. ഇന്ന് മുതൽ സബ്‌സെന്ററിൽ ഒ.പി അടക്കം പ്രവർത്തിക്കില്ല. ഡോക്ടർ ഉൾപ്പെടെയുള്ള മുഴുവൻ ജീവനക്കാരെയും ക്വാറന്റൈനിലേക്ക് വിട്ടു. ഇക്കഴിഞ്ഞ 17നാണ് ഇയാൾ പനി ബാധിച്ച് ചികിത്സയ്‌ക്കായി ആശുപത്രിയിലെത്തിയത്. പനി മാറാത്തതിനെ തുടർന്നുള്ള പരിശോധനയിൽ രോഗം സ്ഥിരീകരിച്ച ഇയാൾ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്.