ന്യൂഡൽഹി:പതിവുപോലെ ഇന്നും പെട്രോളിനും ഡീസലിനും വിലകൂടി. പെട്രോളിന് 33 പൈസയും, ഡീസലിന് 55 പൈസയുമാണ് കൂടിയത്.തുടർച്ചയായി പതിനാറാം ദിവസമാണ് പെട്രോൾ,ഡീസൽ വിലകൾ കൂടുന്നത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന്റെ വില 81 രൂപ 28 പൈസയായി. ഡീസലിന് 78 രൂപ 12 പൈസയുമായി ഉയർന്നു.