കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ക്രോസ് വിസ്‌താരം ഇന്ന് മുതൽ ആരംഭിക്കും. മൂന്നു ദിവസമായി നടിയുടെ ക്രോസ് വിസ്താരം നടക്കും. ഇതിനു ശേഷം നടിയുടെ സഹോദരൻ, നടൻ ലാലിന്റെ ഡ്രൈവർ സുജിത്, നടി രമ്യ നമ്പീശൻ തുടങ്ങിയവരുടെ ക്രോസ് വിസ്‌താരമായിരിക്കും നടക്കുക. തുടർന്ന് നടൻ സിദ്ദിഖ്, നടി ഭാമ തുടങ്ങിയവരുടെ നിർണായക മൊഴികൾ രേഖപ്പെടുത്തുകയും ചെയ്യും.
കൊവിഡ് വ്യാപിച്ചതിന് പിന്നാലെ നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികൾ മാർച്ച് 24ന് നിർത്തിവച്ചിരുന്നു. ആറുമാസത്തിനുള്ളിൽ വിചാരണ നടപടികൾ പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നത്. എന്നാൽ ലോക്ക് ഡൗൺ മൂലം നടപടികൾ നീണ്ടുപോകുകയായിരുന്നു. ഇനിയുള്ള കോടതി നടപടികൾ അതിവേഗം പുരോഗമിക്കുമെന്നാണ് നിയമവൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന.