വാഷിംഗ്ടൺ: ഒറ്റദിവസം കൊണ്ട് ലോകത്ത് പുതുതായി കൊവിഡ് ബാധിച്ചത് 1.83 ലക്ഷം പേർക്ക്. ഇതുവരെ ഒരു ദിനം ഇത്രയും പേർക്ക് കൊവിഡ് ബാധിച്ചിട്ടില്ല. ലോക്ക് ഡൗണിൽ രാജ്യങ്ങൾ ഇളവ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലുണ്ടായിരിക്കുന്ന ഈ വർദ്ധനവ് രാജ്യങ്ങളെ ഞെട്ടിക്കുകയാണ്.
ലോകത്താകെ 4,70,665 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 90,44,544 പേർക്കാണ് ലോകവ്യാപകമായി വൈറസ് ബാധ സ്ഥിരീകരിച്ചത് .48,37,939 പേരാണ് രോഗമുക്തി നേടിയത്. കൊവിഡ് ബാധിതരുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്ന പത്ത് രാജ്യങ്ങളിലെ രോഗികളുടെ കണക്കുകൾ ഇപ്രകാരം. അമേരിക്ക 23,56,657, ബ്രസീൽ 10,86,990, റഷ്യ 5,84,680, ഇന്ത്യ 4,26,910, ബ്രിട്ടൻ 3,04,331, സ്‌പെയിൻ 2,93,352, പെറു 2,54,936, ചിലി 2,42,355, ഇറ്റലി 2,38,499, ഇറാൻ 2,04,952 .
മരിച്ചവരുടെ എണ്ണം അമേരിക്ക 1,22,247, ബ്രസീൽ 50,659, റഷ്യ 8,111, ഇന്ത്യ 13,703, ബ്രിട്ടൻ 42,632, സ്‌പെയിൻ 28,323, പെറു 8,045, ചിലി 4,479, ഇറ്റലി 34,634, ഇറാൻ 9,623.