india-pak

ശ്രീനഗർ: നിയന്ത്രണരേഖയിൽ വീണ്ടും പ്രകോപനം സൃഷ്‌ടിച്ച് പാക്കിസ്ഥാൻ. അതിർത്തി പ്രദേശങ്ങളായ നൗഷേരയിലും കൃഷ്ണ​ഗാട്ടിയിലുമാണ് പാക്കിസ്ഥാൻ സൈന്യം വെടിനിർത്തൽ കരാ‍ർ ലംഘിച്ചത്. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് പാക്കിസ്ഥാൻ അതിർത്തി പോസ്റ്റുകൾക്ക് നേരെ വെടിവച്ചത്. തുടർന്ന് ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചു.

അതേസമയം കാശ്‌മീരിലെ അനന്തനാ​ഗിൽ തീവ്രവാദികളും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചു. വെരിനാ​ഗ് കരപാനിലെ വനമേഖലയിൽ വച്ചാണ് തീവ്രവാദികളും സുരക്ഷാ സേനകളും തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചതെന്ന് ജമ്മു കാശ്‌മീർ പൊലീസ് അറിയിച്ചു. ഈ വ‍ർഷം ജൂൺ വരെ ഇതിനോടകം രണ്ടായിരത്തിലേറെ തവണ പാകിസ്ഥാൻ സൈന്യം വെടിനി‍ർത്തൽ കരാ‍ർ ലംഘിച്ചതായി നേരത്തെ സൈന്യം അറിയിച്ചിരുന്നു.