india

ന്യൂഡൽഹി: ലഡാക്ക് അതിർത്തിയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ ഇന്ത്യ-ചൈന നയതന്ത്ര ചർച്ചകൾ ഈ ആഴ്ച നടന്നേക്കും. സംഘർഷാവസ്ഥക്ക് അയവുണ്ടാക്കുക, ഗൽവാനിലെ ഇടപെടൽ കുറയ്ക്കുക എന്നിവയാണ് ചർച്ചയിൽ പ്രധാനമായും ലക്ഷ്യമിടുന്നതെന്ന് അറിയുന്നു.

ഗൽവാനിൽ ജൂൺ 15നുണ്ടായ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതിനെ തുടർന്ന്, ഇന്ത്യ-ചൈന അതിർത്തി പ്രശ്നം രൂക്ഷമായി തുടരുകയാണ്. പരസ്പര ധാരണയോടെ സൈന്യത്തെ പിൻവലിക്കാനായി സൈനികതലത്തിലും, നയതന്ത്രതലത്തിലും ഈ ആഴ്ച ചർച്ചകൾ നടക്കുമെന്നാണ് റിപ്പോർട്ട്. സംഘർഷം ചൈന മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഇന്ത്യ. 76 സൈനികർക്ക് പരിക്കേറ്റിരുന്നു.