മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ചാർട്ടേഡ് വിമാനത്തിൽ എത്തിയ നാലുപേരാണ് റവന്യൂ ഇന്റലിജൻസിന്റെ പിടിയിലായത്. ഷാർജയിലെ നിന്നെത്തിയ യാത്രക്കാരൻ അടിവസ്ത്രത്തിനുള്ളിൽ കുഴമ്പുരൂപത്തിൽ ഒന്നേകാൽ കിലോ സ്വർണമാണ് കടത്താൻ ശ്രമിച്ചത്. പരിശോധനയിലാണ് പിടിയിലായത്. ദുബായിൽ നിന്നെത്തിയ മൂന്ന് യാത്രക്കാരും പിടിയിലായി. ഇന്നുപുലർച്ചെയാണ് ഇവർ പിടിയിലായത്. കൂടുതൽ വിവരങ്ങൾ വ്യക്തമല്ല.