പനാജി: ഗോവയിൽ ആദ്യ കൊവിഡ് മരണം. സത്താരിയിലെ മോർലെ ഗ്രാമത്തിൽ നിന്നുള്ള 85കാരനാണ് ചികിത്സയിലിരിക്കെ മരിച്ചത്. ഇദ്ദേഹത്തിന്റെ മകനും മരുമകൾക്കും കൊവിഡ് ബാധിച്ചിട്ടുണ്ട്. മോർലെ ഗ്രാമത്തിൽ 19 പേരാണ് കൊവിഡ് രോഗികളായുള്ളത്.
ഇന്ത്യയിലുടനീളം കൊവിഡ് പടർന്ന് പിടിച്ചപ്പോഴും ഗോവയിൽ സ്ഥിതി നിയന്ത്രണാവിധേയമായിരുന്നു. സംസ്ഥാനത്ത് ഇതുവരെ 818 പേർക്ക് കൊവിഡ് ബാധിച്ചു. 135 പേർ രോഗമുക്തരായി. ഗോവയിൽ രോഗം പിടിപെട്ടെങ്കിലും മരണമുണ്ടായിരുന്നില്ല. ഇപ്പോൾ ഒരാൾ മരിച്ചതോടെ സ്ഥിതി ആശങ്കയിലാവുകയാണ്.