വയനാട് : വയനാട്ടിൽ ചെള്ളുപനിമൂലം വീട്ടമ്മ മരിച്ചു. തവിഞ്ഞാൽ സ്വദേശി സോഫിയയാണ് മരിച്ചത്. രോഗം ഗുരുതരമായതിനെ തുടർന്ന് രണ്ടാഴ്ചയായി ഇവർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പ്രദേശത്ത് അധികൃതർ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.ഇവിടെ മറ്റാർക്കെങ്കിലും രോഗം ബാധിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല.
അതേസമയം മഴക്കാലമായതോടെ സംസ്ഥാനത്ത് പകർച്ചപ്പനി പടർന്നുപിടിക്കുകയാണ്. ഡങ്കിപ്പനിയും എലിപ്പനിയുമാണ് കൂടുതൽ റിപ്പോർട്ടുചെയ്യുന്നത്.കഴിഞ്ഞ ഒരുമാസം സംസ്ഥാനത്ത് 589 ഡെങ്കിപ്പനി, 91 എലിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.പനിയുമായി ആശുപത്രികളിലെത്തുന്നവരുടെയും കൊവിഡ് ടെസ്റ്റ് ആവശ്യപ്പെടുന്നവരുടെയും എണ്ണം കൂടുകയാണ്. കൊവിഡിന്റെയും വൈറൽ പനികളുടെയും പ്രാരംഭലക്ഷണങ്ങളെല്ലാം ഒന്നുപോലെ ആയതാണ് കൂടുതൽ പേർ കൊവിഡ് ടെസ്റ്റ് ആവശ്യപ്പെടാൻ കാരണമെന്നാണ് അധികൃതർ പറയുന്നത്.