dileesh-pothgen

നടനും സംവിധായകനുമായ ദിലീഷ് പോത്തന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്.അദ്ദേഹം തന്നെയാണ് പരിശോധനാഫലം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. മെഡിക്കൽ റിപ്പോർട്ടിന്റെ ചിത്രം സഹിതമായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്. ക്വാറന്റൈൻ പൂർത്തിയാക്കിയെന്നും അദ്ദേഹം അറിയിച്ചു

എസ് ജെ സിനു സംവിധാനം ചെയ്യുന്ന 'ജിബൂട്ടി' എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിടെ ദിലീഷ് പോത്തനടക്കം 71 പേർ ആഫ്രിക്കയിൽ കുടുങ്ങുകയായിരുന്നു. ജിബൂട്ടിയിൽ നിന്ന് 300 കിലോമീറ്റർ അകലെയുള്ള തജൂറ എന്ന ദ്വീപിലായിരുന്നു ചിത്രീകരണം. ജിബൂട്ടി സർക്കാരും ചിത്രത്തിന്റെ നിർമാതാവും ഇന്ത്യൻ എംബസിയും ചേർന്ന് നടത്തിയ ശ്രമത്തിനൊടുവിലാണ് സംഘത്തിന്റെ നാട്ടിലേക്കുള്ള യാത്ര സാധ്യമായത്.ജൂൺ ആറിനാണ് ഇവർ കൊച്ചിയിലെത്തിയത്. തുടർന്ന് ക്വാറന്റൈനിൽ കഴിയുകയായിരുന്നു. സംഘത്തിലെ മൂന്നു പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെയാണ് മറ്റുള്ളവരെയും കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയത്.

poth