ലക്നൗ: മറ്റ് സംസ്ഥാനങ്ങളുടെ കൊവിഡ് കണക്കും, മരണ നിരക്കും നോക്കുമ്പോൾ ഉത്തർപ്രദേശിൽ രോഗികളുടെ എണ്ണം വളരെ കുറവാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. 24 കോടി ജനസംഖ്യയുള്ള ഉത്തർപ്രദേശിൽ ഇതുവരെ 6000 കൊവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. .
സംസ്ഥാനത്തെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണ്. ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. രോഗവ്യാപന സാദ്ധ്യത കുറയ്ക്കാനായി. എല്ലാ വീടുകളിലും ഭക്ഷണം എത്തിച്ചു. വിവിധ ഭാഷ തൊഴിലാളികൾക്ക് വേണ്ട എല്ലാ സഹായങ്ങളും സർക്കാർ നൽകി. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന തൊഴിലാളികളെ സുരക്ഷിതമായി അവരുടെ വീടുകളിൽ എത്തിക്കാൻ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.