വടകര: പൊട്ടിവീണുകിടന്ന വൈദ്യുതി കമ്പിയിൽ തട്ടി രണ്ടുപേർ ഷോക്കേറ്റ് മരിച്ചു. വടകര അഴിയൂരിലെ ആസ്യ റോഡിലാണ് അപകടം നടന്നത്. അയൽവാസികളായ ഇർഫാൻ(28), സഹൽ (ഒൻപത്) എന്നിവരാണ് മരിച്ചത്. തെങ്ങ് ഒടിഞ്ഞുവീണതിനെ തുടർന്നായിരുന്നു കമ്പി പൊട്ടിവീണത്. ഇതറിയാതെ എത്തിയ ഇരുവരും അപകടത്തിൽപ്പെടുകയായിരുന്നു എന്നാണ് റിപ്പോർട്ട്. മൃതദേഹങ്ങൾ മാഹി സർക്കാർ ആശുപത്രിയിൽ. സംഭവത്തെക്കുറിച്ച് അധികൃതർ അന്വേഷണമാരംഭിച്ചു.