india-china

ന്യൂഡൽഹി: ഇന്ത്യ-ചൈന സംഘർഷവും, മറ്റ് തർക്ക വിഷയങ്ങളും ചർച്ച ചെയ്യുന്നതിനായി ഇന്ത്യ-ചൈന കോർ കമാൻഡർ തലത്തിലുള്ള ചർച്ച ഇന്ന് നടക്കും. കിഴക്കൻ ലഡാക്കിലെ ചൈനീസ് ഭാഗത്തുള്ള മോൾഡോയിലാണ്‌ ലഫ്റ്റനന്റ്‌ ജനറൽ തലത്തിലുള്ള ചർച്ചകൾ നടക്കുന്നത്.

ഗൽവാൻ താഴ്‌വരയിലെ അവകാശവാദങ്ങളും, സംഘർഷവുമടക്കം എല്ലാ വിഷയങ്ങളും ചർച്ചയിൽ വരുമെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. ജൂൺ ആറിനാണ് അവസാനമായി ലഫ്റ്റനന്റ് ജനറൽ തലത്തിലുള്ള ചർച്ച നടന്നത്. ഈ ചർച്ചയിൽ ഇരുഭാഗത്ത് നിന്നുമുള്ള സൈനിക വിന്യാസം പിൻവലിപ്പിക്കാൻ തീരുമാനിച്ചിരുന്നു.

ജൂൺ 15ന് 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിക്കുകയും, 76 പേർക്ക് പരിക്കേൽക്കുകയും ചെയ്തുു. സംഘർഷത്തിൽ 45 ചൈനീസ് സൈനികർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രതികരണത്തിന് ചൈന ഇതുവരെ തയ്യാറായിട്ടില്ല.