ഐസ്വാൾ: മിസോറാമിൽ റിക്ടർ സ്‌കെയിലിൽ 5.3 രേഖപ്പെടുത്തിയ ഭൂചലനത്തിൽ വീടുകളും റോഡുകളും തകർന്നു.എന്നാൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. സംസ്ഥാന തലസ്ഥാനമായ ഐസ്വാളിലടക്കം നിരവധി നഗരങ്ങളിൽ ഭൂചലനം നാശംവിതച്ചു.ലക്ഷങ്ങളുടെ നാശനഷ്ടങ്ങളാണ് ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
നാശനഷ്ടങ്ങളുടെ കണക്കുകൾ തിട്ടപ്പെടുത്തി വരുന്നതേ ഉള്ളൂ എന്നാണ് അധികൃതർ പറയുന്നത്.പുലർച്ചെ 4.10 ഓടെയാണ് ഭൂചലനമുണ്ടായത്. ഇന്ത്യ - മ്യാൻമർ അതിർത്തിക്ക് സമീപം ചമ്പായി ജില്ലയിലെ സൊഖവ്താർ മേഖലയായിരുന്നു ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.തുടർ ചലനങ്ങളുണ്ടാവുമെന്ന ഭയത്താൽ ജനങ്ങൾ വീടുകളിൽ കയറാൻ മടിക്കുകയാണ്.കൂടുതൽ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയിട്ടുണ്ട്.