gold

തിരുവനന്തപുരം: കൊവിഡ് കാലത്തും സ്വർണക്കടത്ത് വ്യാപകമായതിനെ തുടർന്ന് അധികൃതർ പരിശോധന ശക്തമാക്കി. ജി.എസ്.ടി വകുപ്പിന് കീഴിലുള്ള ഇന്റലിജൻസ് സ്ക്വാഡ് പ്രവർത്തനം ശക്തിപ്പെടുത്തിയതോടെ സ്വർണക്കടത്ത് പിടികൂടാൻ അധികൃതർക്ക് കഴിയുന്നുണ്ട്. തെക്കൻ ജില്ലകളിലെ ജി.എസ്.ടി ഇന്റലിജൻസ് ഈയിടെ കൊല്ലം ജില്ലയിൽ നിന്നു മാത്രം നാലു കേസുകളിലായി രണ്ടു കോടിയോളം രൂപയുടെ സ്വർ‌ണാഭരണങ്ങളാണ് പിടിച്ചെടുത്തത്. ജി.എസ്.ടി രേഖകളില്ലാതെ തൃശൂരിൽ നിന്ന് കൊണ്ടുവന്നതാണ് ഈ സ്വർണം. കഴിഞ്ഞ ദിവസം മാത്രം 40ലക്ഷം രൂപവിലവരുന്ന 837 ഗ്രാം സ്വർണമാണ് പിടികൂടിയത്. നികുതിയും പിഴയുമായി 1.80 കോടി രൂപ അടച്ച ശേഷമാണ് ഈ സ്വർണം വിട്ടുകൊടുത്തത്. ജി.എസ്.ടി ഇന്റലിജൻസ് ജോയിന്റ് കമ്മിഷണർ സി.ജെ.സാബുവിന്റെയും ഡെപ്യൂട്ടി കമ്മിഷണർ ഇർഷാദിന്റെയും നേതൃത്വത്തിലാണ് സ്വർണ വേട്ട നടന്നത്.