pic

ബംഗളൂരു: ബൈക്കിൽ അഭ്യാസ പ്രകടനം നടത്തുന്നതിനിടെയുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. ബംഗളൂരുവിലെ എയർപോർട്ട് റോഡിൽ ഇന്നലെ വൈകുന്നേരം ആറരയോടെയാണ് അപകടമുണ്ടായത്. മരിച്ച മൂന്ന് പേർ രണ്ട് മോട്ടോർ സൈക്കിളുകളിലായാണ് എത്തിയതെന്നും അഭ്യാസപ്രകടനത്തിനിടെ ഡിവൈഡറിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായതെന്നുമാണ് ദൃസാക്ഷികൾ പറയുന്നത്. 16, 17, 22 വയസുള്ളവരാണ് മരിച്ചത്. രണ്ട് പേർ സംഭവസ്ഥലത്തുവച്ചും ഒരാൾ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയിലുമാണ് മരിച്ചത്.

ബംഗളൂരുവിലെ ഗോവിന്ദപുര സ്വദേശികളാണ് മരിച്ച മൂന്നുപേരും. സംഭവത്തെ തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ബൈക്ക് ആരുടെ പേരിലുള്ളതാണെന്നത് അടക്കമുള്ള വിവരങ്ങൾ അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.