കാസർകോട്: ജില്ലയിലെ പുത്തിഗ പഞ്ചായത്തിലെ കോടിമൂലയിൽ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ കുടുങ്ങിക്കിടക്കുന്നയാളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുന്നു.മണ്ണിനടിയിൽ കുടുങ്ങിയ ഒരാളെരക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ അവസ്ഥ ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. കൂടുതൽ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശത്തെ മണ്ണുനീക്കുന്നതിനിടെയായിരുന്നു അപകടം. കനത്തമഴയിൽ കുതിർന്ന മണ്ണ് ഇടിഞ്ഞുവീഴുകയായിരുന്നു.