മസ്കറ്റ്: കൊവിഡ് ബാധിച്ച് തൃശൂർ സ്വദേശി ഒമാനിൽ മരിച്ചു. വലപ്പാട് സ്വദേശി മനയിൽ ചെറിയ പുരയിൽ അദീബ് അഹമ്മദാണ്(60) ഇന്ന് രാവിലെ മസ്‌കറ്റിലെ ഒരു സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ഗൾഫാർ എൻജിനിയറിംഗ് കമ്പനിയിലെ മുതിർന്ന ജീവനക്കാരനായിരുന്നു അദീബ് .രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. കൊവിഡ് ബാധിച്ച് ഒമാനിൽ മരിക്കുന്ന ഒമ്പതാമത്തെ മലയാളിയാണ് അദീബ് അഹമ്മദ്.35 വർഷമായി ഒമാനിൽ താമസിക്കുന്ന ഇയാൾ വരുന്ന നവംബറിൽ വിരമിക്കാനിരിക്കുകയായിരുന്നു. ഭാര്യയും മകനും മകളും മസ്കറ്റിൽ ഉണ്ട്.