വാരിയം കുന്നത്ത് അഹമ്മദ് ഹാജിയായി പൃഥ്വിരാജ്
സംവിധാനം: ആഷിക് അബു
ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പടപൊരുതി മലയാള രാജ്യമെന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയം കുന്നത്ത് അഹമ്മദ് ഹാജിയുടെ ജീവിതം സിനിമയാകുന്നു. ആഷിക്ക്അബു സംവിധാനം ചെയ്യുന്ന വാരിയംകുന്നൻ എന്ന ചിത്രത്തിൽ പൃഥ്വിരാജാണ് ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലബാർ വിപ്ളവ ചരിത്രത്തിന്റെ നൂറാം വാർഷികമായ 2021-ൽ ചിത്രീകരണമാരംഭിക്കുന്ന വാരിയം കുന്നിന് രചന നിർവഹിക്കുന്നത് ഹർഷദും റമീസും ചേർന്നാണ്. കാമറ: ഷൈജു ഖാലിദ്, കോ - ഡയറക്ടർ : മുഹ്സിൻ പരാരി. പ്രൊഡക്ഷൻ കൺട്രോളർ : ബെന്നി കട്ടപ്പന. ചിത്രസംയോജനം െെസജു ശ്രീധരൻ.