ബീജിംഗ് : തെക്കൻ ചൈനയിൽ നദിയിൽ വീണ സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിച്ചക്കവെ എട്ട് കുട്ടികൾ നദിയിൽ മുങ്ങി മരിച്ചു. എല്ലാ കുട്ടികളും പ്രൈമറി സ്കൂൾ വിദ്യാർത്ഥികളാണെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം ഫു നദിക്കരയിൽ കളിക്കാനെത്തിയതായിരുന്നു കുട്ടികൾ. ഇതിനിടെ ഒരു കുട്ടി കാൽ വഴുതി നദിയിൽ പതിയ്ക്കുകയായിരുന്നു. രക്ഷിക്കാനായി മറ്റു ഏഴ് കുട്ടികളും നദിയിലേക്കിറങ്ങുകയായിരുന്നു. എല്ലാ കുട്ടികളുടെയും മൃതദേഹം ഇന്ന് രാവിലെ കണ്ടെത്തി. ചോംഗ്ക്വിംഗിലെ സിഷുവാൻ പ്രവിശ്യയിലെ മിക്സിൻ സ്വദേശികളാണ് മരിച്ച കുട്ടികൾ.