നെയ്യാറ്റിൻകര:സി.പി.ഐ നെയ്യാറ്റിൻകര ടൗൺ ലോക്കൽ കമ്മിറ്റിയിൽ ഉൾപ്പെടുന്ന ബ്രാഞ്ച് കമ്മിറ്റികളിൽ മാസ്ക് വിതരണവും വോട്ടർമാരുടെ ലിസ്റ്റ് പരിശോധനയും തുടങ്ങി.സി.പി.ഐ സംസ്ഥാന കമ്മിറ്റിയംഗവും കേരഫെഡ് ചെയർമാനുമായ അഡ്വ.ജെ.വേണുഗോപാലൻ നായർ മാസ്ക് വിതരണ ഉദ്ഘാടനം നിർവഹിച്ചു.സി.പി.ഐ നെയ്യാറ്റിൻകര മണ്ഡലം സെക്രട്ടറി എൻ.അയ്യപ്പൻ നായർ,ടൗൺ ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.എസ് സജീവ്കുമാർ,മണ്ഡലം കമ്മിറ്റിയംഗം എസ്.എസ് ഷെറിൻ,ലോക്കൽ കമ്മിറ്റിയംഗങ്ങളായ വി.അനിൽകുമാർ,എ.കൃഷ്ണകുമാർ, എ.മുഹമ്മദ് ഇബ്രാഹിം തുടങ്ങിയവർ പങ്കെടുത്തു.