കല്ലമ്പലം: മുള്ളറംകോട് മാരാന്റെവിളയിൽ വിദേശത്തുനിന്നെത്തി ഹൗസ് ക്വാറന്റൈനിലുള്ള യുവാവ് ക്വാറന്റൈൻ ലംഘിച്ച് രോഗഭീതി പടർത്തുന്നതായുള്ള നാട്ടുകാരുടെ പരാതിയിൽ കഴമ്പില്ലെന്നും ഇയാൾ എല്ലാ മാനദണ്ഡങ്ങളും പാലിച്ച് സ്വന്തം വീട്ടിൽ ക്വാറന്റൈനിലാണെന്നും ഒറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ് . ക്വാറന്റൈൻ നിർദ്ദേശങ്ങൾ ലംഘിച്ച് പുറത്തിറങ്ങി നടക്കുകയും ആഹാരസാധനങ്ങളുടെ അവശിഷ്ടങ്ങൾ സമീപത്തെ പുരയിടങ്ങളിൽ വലിച്ചെറിയുകയും ചെയ്യുന്നതായുള്ള അയൽവാസിയുടെ പരാതിയിൽ ക്വാറന്റൈൻ ലംഘിക്കുന്നതായി വാർത്തയുണ്ടായിരുന്നു. വാർത്ത അടിസ്ഥാന രഹിതമാണെന്ന് അന്വേഷണത്തിൽ മനസ്സിലായതായി ആരോഗ്യപ്രവർത്തകരും അറിയിച്ചു.